Currency

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യു.എ.ഇയില്‍ പ്രൗഢമായ വരവേല്‍പ്

സ്വന്തം ലേഖകന്‍Monday, February 4, 2019 8:11 pm

അബൂദബി: ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യു.എ.ഇയില്‍ പ്രൗഢമായ വരവേല്‍പ്. ആദ്യമായാണ് ആഗോള കത്തോലിക്ക സഭാ അധ്യക്ഷന്‍ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ന് ആഗോള മാനവ സൗഹൃദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പ്പാപ്പ നാളെ അബൂദബിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കുര്‍ബാനക്കും നേതൃത്വം നല്‍കും.

അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പ്പാപ്പ യുഎഇ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

നാളെ അബൂദബി സെന്റ്. ജോസഫ് കത്തീഡ്രലില്‍ ഭിന്നശേഷിക്കാരടക്കം പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കായി നടത്തുന്ന പ്രാര്‍ഥനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംബന്ധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x