
ദോഹ: ഇന്നും നാളെയും കനത്ത കാറ്റിനു സാധ്യതയെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പകല്‍ താപനില 27നും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ചൂട് താരതമ്യേന കൂടുതലായിരിക്കും. പൊടിക്കാറ്റുണ്ടാകും. ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും. ചില സമയങ്ങളില്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശും.
ദൂരക്കാഴ്ച 4 മുതല്‍ 8 കിലോമീറ്റര്‍ കുറയും. ചില സമയങ്ങളില്‍ 2 കിലോമീറ്റര്‍ വരെ കുറയാന്‍ സാധ്യതയുണ്ട്. ശനിയാഴ്ചയും ശക്തമായ കാറ്റ് അനുഭവപ്പെടും. പകല്‍ പരമാവധി താപനില 33, കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തിലുമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.