ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തന്‍മൂലം ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും രാവിലത്തെ സമയങ്ങളില്‍ നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച ഉണ്ടാകുമെങ്കിലും പൊടിക്കാറ്റ് ശക്തമാകുന്നതോടെ ദൂരക്കാഴ്ച രണ്ടു കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരത്തോടടുത്ത സ്ഥലങ്ങളില്‍ 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ കാറ്റിനു 10 നോട്ടിക്കല്‍ മൈല്‍ മാത്രമേ വേഗമുണ്ടാകൂ. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടും. ഇന്നലെ രാജ്യത്ത് ഉച്ചച്ചൂട് 46 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യമെങ്ങും കനത്ത പൊടിക്കാറ്റടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസമായി കാറ്റിനു ശക്തി കുറഞ്ഞുനില്‍ക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.