സൗത്ത് ചികാഗോയിൽ വെടിയെറ്റു മരിച്ച ഗർഭിണിയുടെ വയറ്റിൽ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. സൗത്ത് മാർക്യുറ്റെ അവന്യുവിൽ പരാഷയും 26കാരനായ യുവാവും കാർ പാർക്ക് ചെയ്യവേയായിരുന്നു അപ്രതീക്ഷിതമായി വെടിയേറ്റത്.
ചിക്കാഗോ: സൗത്ത് ചികാഗോയിൽ വെടിയെറ്റു മരിച്ച ഗർഭിണിയുടെ വയറ്റിൽ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. പരാഷ എം. ബിയേഡ് എന്ന പത്തൊൻപതുകാരിയ്ക്കാണു കാറിൽ ഇരിക്കവേ സ്വന്തം അമ്മയുടെ വീടീനു മുന്നിൽ വെച്ച് വേടിയേറ്റത്. സൗത്ത് മാർക്യുറ്റെ അവന്യുവിൽ പരാഷയും 26കാരനായ യുവാവും കാർ പാർക്ക് ചെയ്യവേയായിരുന്നു അപ്രതീക്ഷിതമായി വെടിയേറ്റത്.
കഴുത്തിൽ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ നോർത്ത് വെസ്റ്റേൺ മെമോറിയൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പാരഷെ മരിച്ചിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്താതെയാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെടിയേറ്റ പരാഷയുടെ സുഹൃത്തിന്റെ നിലയും അതീവ ഗുരുതരമാണ്.
പതിനാറ് വയസ്സുള്ള ആൺകുട്ടികളടക്കം 11 പേർക്ക് കഴിഞ്ഞ ദിവസങ്ങളിലായി ചിക്കാഗോയുടെ സൗത്തിലും സൗത്ത് വെസ്റ്റ് ഭാഗങ്ങളിലുമായി വെടിയേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വാഗ്താവ് കെവിൻ ക്വാദ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.