Currency

റമദാനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി; തീര്‍ത്ഥാടകര്‍ക്കായി 2,220 ബസുകള്‍

സ്വന്തം ലേഖകന്‍Thursday, April 4, 2019 1:11 pm

മക്ക: റമദാനെ വരവേല്‍ക്കാന്‍ വിശുദ്ധ ഹറമില്‍ ഒരുക്കങ്ങള്‍ തുടങ്ങി. റമദാനില്‍ തീര്‍ത്ഥാടകര്‍ക്കായി മക്കയില്‍ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് 2,220 ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിശുദ്ധ ഹറമിലേക്കും തിരിച്ചും 4.5 കോടിയിലേറെ തീര്‍ത്ഥാടകര്‍ക്ക് ബസുകളില്‍ യാത്ര സൗകര്യം ലഭിക്കും.

ഹറമിന്റെ മട്ടുപ്പാവില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനായി സംരക്ഷണഭിത്തിയും നിര്‍മ്മിക്കും. ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ തയ്യാറെടുപ്പുകള്‍ വിശകലനം ചെയ്യുന്നതിനുള്ള സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യത്തെ സംബന്ധിച്ച് അധികൃതര്‍ വിശദമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x