
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല താമസസൗകര്യവും ആനൂകൂല്യങ്ങളും നല്കുന്ന പ്രിവിലേജ് ഇഖാമ വിതരണം അടുത്തമാസം ആരംഭിച്ചേക്കും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് ഇതിനോടകം തന്നെ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.
പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ പകുതിയോടെ പ്രിവിലേജ് ഇഖാമയുടെ ആദ്യ ബാച്ച് വിതരണം ചെയ്തേക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ജൂണ്‍ 23 മുതലാണ് പ്രിവിലേജ് ഇഖാമക്കുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. അതിന് ശേഷം ആയിരക്കണക്കിന് അപേക്ഷകളാണ് ഇത് വരെ ലഭിച്ചതെന്ന് പ്രീമിയം റസിഡന്‍സി സെന്റര്‍ സി.ഇ.ഒ ബന്ദര്‍ സുലൈമാന്‍ അല്‍ ആഈദ് പറഞ്ഞു.
ദീര്‍ഘകാല താമസത്തിന് എട്ട് ലക്ഷം സൗദി റിയാലും, ഹ്രസ്വകാല താമസത്തിന് വര്‍ഷം തോറും ഒരു ലക്ഷം റിയാല്‍ വീതവുമാണ് ഇതിന് ഫീസ് ഈടാക്കുന്നത്. 21 വയസ്സ് പൂര്‍ത്തിയായ, കാലവധിയുള്ള പാസ്സ് പോര്‍ട്ട് ഉടമകള്‍ക്ക് പ്രിവിലേജ് ഇഖാമക്ക് ഓണ്‍ ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ ഗുരുത ആരോഗ്യ പ്രശ്നങ്ങളുള്ളവരോ, ക്രിമിനല്‍ കേസുകളിലെ പ്രതിപട്ടികയിലുള്ളവരോ ആകാന്‍ പാടില്ല.
താമസ, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്ക് സ്വന്തം പേരില്‍ സ്വത്തുക്കളും വാഹനങ്ങളും വാങ്ങുന്നതിനും, കുടുംബത്തേയും ബന്ധുക്കുളേയും വീട്ടുജോലിക്കാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഇവര്‍ക്ക് അനുമതിയുണ്ട്. കൂടാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുക, ബിസിനസ്സ് നടത്തുക, റിയല്‍ എസ്റ്റേറ്റ് രംഗത്ത് പങ്കാളികളാവുക തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് അര്‍ഹതയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.