
വാഷിങ്ടണ്‍: കൊവിഡ് 19 പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് അമ്പത് ബില്യന്‍ യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞു. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത 8 ആഴ്ചകള്‍ നിര്‍ണായകമാണെന്നും വൈറസിനെ കുറിച്ച് പഠിക്കുകയും അതിജീവിക്കുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. രാജ്യത്തെ എല്ലാ ആശുപത്രികളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ലോകത്ത് ആകെ 5408 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ചൈനയില്‍ മരണസംഖ്യ 3177 ആയി. സ്‌പെയിനിലും ഇറ്റലിയിലും അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇതേതുടര്‍ന്ന് സ്‌പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. സ്‌പെയിനില്‍ ഇതുവരെ 4209 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 36 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. 137 രാജ്യങ്ങളിലായി ഒരുലക്ഷത്തി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.