Currency

6 വർഷത്തിനിടെ ഓസ്ട്രിയിലെ വീടുവില 39 ശതമാനം വർധിച്ചു

സ്വന്തം ലേഖകൻWednesday, March 1, 2017 2:31 pm

വാടകനിരക്കിലും ഇക്കാലയളവിൽ വർധനയുണ്ടായിട്ടുണ്ട്

വിയന്ന: കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഓസ്ട്രിയയിലെ വീടുവിലയിൽ 39 ശതമാനത്തിന്റെ വർധനയുണ്ടായതായി കണക്കുകൾ. €359,000 ആണ് രാജ്യത്തെ നിലവിലെ ശരാശരി വീടുവില.

തലസ്ഥാനമായ വിയന്നയിൽ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വീടുവില. €471,000 ആണ് വിയന്നയിൽ ശരാശരി വീടുവില. 22 ശതമാനത്തിന്റെ വർധനയാണ് 2010 ന് ശേഷം ഇവിടെ വീടുവിലയിൽ ഉണ്ടായിരിക്കുന്നത്.

സ്റ്റിരിയയിൽ €301,000,ബർഗൻലൻഡിൽ €260,000, ലോവർ ഓസ്ട്രിയയിൽ 338.000 യൂറോയുമാണ് നിലവിലെ ശരാശരി വീടുവില.

വാടകനിരക്കിലും ഇക്കാലയളവിൽ വർധനയുണ്ടായിട്ടുണ്ട്. 11 ശതമാനമാണ് 2010 നു ശേഷം വാടകനിരക്കിൽ ഉണ്ടായിരിക്കുന്ന വർധന. ഇമ്മോഡെക്സ് ആണ് ഇത് സമബന്ധിച്ച പഠനം നടത്തിയത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x