
മനാമ: രാജ്യത്ത് വ്യഭിചാരകുറ്റത്തിന് പിടിക്കപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ബിൽ പാസാക്കി. വിദേശകാര്യ മന്ത്രാലയം, പ്രതിരോധ വകുപ്പ്, നാഷണൽ സെക്യൂരിറ്റി കമ്മിറ്റി എന്നിവർ അംഗീകാരം നൽകിയ ബിൽ പ്രകാരം കുറ്റം തെളിഞ്ഞാൽ 10 വർഷം തടവ് വരെയാണു ലഭിക്കുക.
അതേസമയം പ്രായപൂർത്തിയാകാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തടവ് 20 വർഷം വരെയാകും. 1976ലെ 345−ാം നിയമത്തിന്റെ 15−ാം അനുച്ഛേദത്തിന്റെ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലാണ് പാസാക്കിയത്.
ഭേദഗതിയിലൂടെ ഇരുവർക്കും ഒരേ ശിക്ഷ നൽകുമെന്നും എം.പി അബ്ദുള്ള ബിനാവയ്ൽ പറഞ്ഞു. ബില്ലിന്മേൽ 40 അംഗ കമ്മിറ്റി അവലോകനം നടത്തി വിശദമായ റിപ്പോർട്ട് ഉടൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.