നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിനെതിരായുള്ള പ്രതിഷേധം ശക്തമാകുന്നു. ന്യൂയോർക്കിലെ തെരുവിൽ 1500 ലേറെ പേർ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിനെതിരായുള്ള പ്രതിഷേധം ശക്തമാകുന്നു. ന്യൂയോർക്കിലെ തെരുവിൽ 1500 ലേറെ പേർ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ ‘സ്നേഹവും സമാധാന’വുമെന്നെഴുതിയ ചുവന്ന ബലൂണുകളും, പ്ലക്കാര്‍ഡുകളുമേന്തിയാണ് തെരുവിലിറങ്ങിയത്.
ട്രംപിൽ നിന്നും അപമാനം നേരിട്ട എല്ലാവർക്കും വേണ്ടിയാണ് തങ്ങളുടെ സമരമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ട്രംപ് ഭരണത്തിലെത്തുന്നത് ഞങ്ങൾ ഭയക്കുന്നു. മനുഷ്യാവകാശങ്ങൾ പലതും ഹനിക്കപ്പെട്ടേക്കാമെന്നും അവർ കൂട്ടിച്ചേർത്തു. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ന്യൂയോര്‍ക്കിനു പുറമേ, വാഷിംഗ്ടണ്‍, ഫിലഡല്‍ഫിയ, ബാള്‍ട്ടിമോര്‍, ലോസ് ആഞ്ചലസ്, ഓക്ലന്‍ഡ്, പോര്‍ട്ട്ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.