Currency

ഹൗസിംഗ് വെൽഫെയർ അഥോററ്റി വിദേശികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

സ്വന്തം ലേഖകൻThursday, March 9, 2017 2:35 pm

കുവൈറ്റിലെ പബ്ലിക് അഥോററ്റി ഫോർ ഹൗസിംഗ് വെൽഫെയർ വിദേശി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അഥോററ്റി ഫോർ ഹൗസിംഗ് വെൽഫെയർ വിദേശി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. നടപ്പുസാമ്പത്തിക വർഷം തന്നെ കാര്യനിർവാഹക വിഭാഗത്തിൽ നിന്നും 36 വിദേശികളെ പിരിച്ചുവിടാൻ തീരുമാനിച്ചിട്ടുണ്ട്. 

പബ്ലിക് അഥോററ്റി ഫോർ ഹൗസിംഗ് വെൽഫെയറിലെ ഉന്നത സ്ഥാനങ്ങളിൽ നിന്നും വിദേശികളെ പൂർണ്ണമായി ഒഴിവാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇവർക്ക് പകരം സ്വദേശികളെ തൽസ്ഥാനത്ത് നിയമിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x