
ദോഹ: ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിലെ പൊതു പാര്‍ക്കുകള്‍ വൈകിട്ട് മൂന്ന് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പൊതുജനങ്ങള്‍ക്കായി തുറന്നിടും. മുനിസിപ്പാലിറ്റി അധികൃതരണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് മുനിസി പ്പാലിറ്റി പുതിയ സമയക്രമം പുറത്തിറക്കി.
അതേസമയം, മുനിസിപ്പാലിറ്റിക്ക് കീഴിലെ ഭക്ഷ്യ ഔട്ട്ലെറ്റുകള്, ബേക്കറികള്‍, ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മത്സ്യ, മാംസ ഷോപ്പുകള്‍ തുടങ്ങിയവയുടെ മേലുള്ള നിരീക്ഷണം ശക്തമാക്കും. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കച്ചവടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ബൃഹദ് പദ്ധതി തന്നെ മുനിസിപ്പാലിറ്റി രൂപീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.