Currency

ഇന്ത്യന്‍ യുവാവ് അമേരിക്കയില്‍ കുത്തേറ്റ് മരിച്ചു

സ്വന്തം ലേഖകന്‍Sunday, May 7, 2017 1:36 pm

വാഷിംഗ്ടണ്‍: യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തേറ്റു മരിച്ചു. സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തേറ്റത്. മൊഡസ്റ്റോ സിറ്റിയില്‍ കടനടത്തുകയായിരുന്ന പഞ്ചാബ് കപുര്‍ത്തല സ്വദേശി ജഗത്ജിത് സിംഗ് (32) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ കാലിഫോര്‍ണിയ മൊഡസ്റ്റോ സിറ്റിയിലായിരുന്നു സംഭവം.

വ്യാഴാഴ്ച രാത്രി 11.50 ന് ഒരാള്‍ കടയിലെത്തി സിഗരറ്റ് ചോദിച്ചു. ജഗ്ജിത് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വ്യാജ രേഖ നല്‍കുകയും തുടര്‍ന്ന് ഇതേ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടാകുകയുമായിരുന്നു. ഇതിനിടെ ജഗ്ജിത് കട അടയ്ക്കുമ്പോള്‍ സിഗരറ്റ് ചോദിച്ചയാള്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു.

പരിക്കേറ്റ ജഗ്ജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x