ദോഹ: ഖത്തറിലെ ഏഷ്യന്‍ ടൗണില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിയന്തിര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ കാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 27 വെള്ളിയാഴ്ച്ച ഏഷ്യന്‍ ടൗണിലെ ആംഫി തിയറ്റര്‍ ടിക്കറ്റ് കൗണ്ടര്‍ ഗേറ്റ് നമ്പര്‍ 8 ഗ്രാന്റ് മാള്‍ ഭാഗത്താണ് കാമ്പ് നടക്കുക.
രാവിലെ പത്ത് മുതല്‍ 12 വരെയായിരിക്കും കാമ്പ് നടക്കുക. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കല്‍ തുടങ്ങി അനുബന്ധ സഹായങ്ങള്‍ രാവിലെ എട്ട് മുതല്‍ തന്നെ ലഭ്യമാകും. കോവിഡ് സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചായിരിക്കും കാമ്പില്‍ തൊഴിലാളികളെ പ്രവേശിപ്പിക്കുകയെന്നും എംബസി അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.