Currency

ഖത്തറിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമം പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് വിദഗ്ദ്ധര്‍

സ്വന്തം ലേഖകന്‍Saturday, December 17, 2016 11:20 am

വര്‍ഷങ്ങളായി നിലനിന്നിരുന്ന കഫാല സംവിധാനം അവസാനിപ്പിച്ചു കൊണ്ട് നടപ്പിലാക്കിയ പുതിയ നിയമം, നിലവില്‍ ഖത്തറില്‍ പ്രവാസികളായി കഴിയുന്നവര്‍ക്കും പുതുതായി രാജ്യത്ത് തൊഴില്‍ തേടി എത്തുന്നവര്‍ക്കും ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്.

ദോഹ: ഖത്തറിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമം പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് നിയമവിദഗ്ദ്ധര്‍. എക്‌സിറ്റ് പെര്‍മിറ്റ്, തൊഴില്‍ മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവന്നതോടെ തൊഴില്‍ ചൂഷണങ്ങള്‍ തടയാനാവുമെന്നാണ് വിലയിരുത്തല്‍. രണ്ടു വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 14 നാണ് ഖത്തറില്‍ തൊഴില്‍ കരാറടിസ്ഥാനത്തിലുള്ള പുതുക്കിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നത്.

വര്‍ഷങ്ങളായി നിലനിന്നിരുന്ന കഫാല സംവിധാനം അവസാനിപ്പിച്ചു കൊണ്ട് നടപ്പിലാക്കിയ പുതിയ നിയമം, നിലവില്‍ ഖത്തറില്‍ പ്രവാസികളായി കഴിയുന്നവര്‍ക്കും പുതുതായി രാജ്യത്ത് തൊഴില്‍ തേടി എത്തുന്നവര്‍ക്കും ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ജീവനക്കാരന് നാട്ടിലേക്ക് പേകേണ്ടി വരുമ്പോള്‍ തടഞ്ഞുവെക്കാന്‍ പുതിയ നിയമം തൊഴിലുടമയെ അനുവദിക്കുന്നില്ല.

പ്രശ്‌നപരിഹാരത്തിനായി മന്ത്രാലയ പ്രതിനിധി ഉള്‍ക്കൊള്ളുന്ന പ്രശ്‌ന എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സ് കമ്മിറ്റിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴില്‍ മാറാനും പുതിയ വിസയില്‍ ഉടന്‍ ഖത്തറിലേക്ക് തിരിച്ചെത്താനും പരിഷ്‌കരിച്ച നിയമം പ്രവാസികളെ സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

15 thoughts on “ഖത്തറിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമം പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് വിദഗ്ദ്ധര്‍”

  1. Heya i’m for the first time here. I came across this board and
    I find It really useful & it helped me out
    a lot. I hope to give something back and aid others like
    you aided me.

  2. Ashley says:

    I think the admin of this site is in fact working hard
    in support of his web page, since here every stuff is quality based material.

Comments are closed.

Top
x