ജൂണ്‍ 30നുള്ളില്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തീകരിക്കുന്ന സ്കൂളുകൾക്ക് അടുത്ത അധ്യയന വര്‍ഷം തുറന്ന് പ്രവർത്തിക്കാനാകും
ദോഹ: പുതിയ സ്വകാര്യ സ്കൂളുകൾക്കായി സമര്‍പ്പിച്ച അപേക്ഷകളില്‍ 12 ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഖത്തറിൽ പ്രവർത്തനാനുമതി ലഭിച്ചു. ജൂണ്‍ 30നുള്ളില്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തീകരിക്കുന്ന സ്കൂളുകൾക്ക് അടുത്ത അധ്യയന വര്‍ഷം തുറന്ന് പ്രവർത്തിക്കാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്കൂള്‍കാര്യ വിഭാഗം മേധാവി അറിയിച്ചു.
63 പുതിയ സ്വകാര്യ സ്കൂളുകള്‍ ആരംഭിക്കാനുള്ള അപേക്ഷകള്‍ക്കാണ് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യന്‍ സ്കൂളുകള്‍ക്കു പുറമേ 23 ബ്രിട്ടീഷ് സ്കൂളുകള്‍, 13 അമേരിക്കന്‍ സ്കൂളുകള്‍, ദേശീയ പാഠ്യപദ്ധതിയനുസരിച്ചുള്ള എട്ട് സ്കൂളുകള്‍, കനേഡിയന്‍, ഫ്രഞ്ച്, ലബ്നാനി കരിക്കുലങ്ങളനുസരിച്ചുള്ള ഓരോ സ്കൂളുകള്‍, രണ്ട് വീതം ഈജിപ്ഷ്യന്‍, തുനീസ്യന്‍ സ്കൂളുകള്‍ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.