Currency

യാത്രാവിലക്ക്: പിഴ അടയ്ക്കാന്‍ ഹമദ് വിമാനത്താവളത്തില്‍ ഓഫീസ്

സ്വന്തം ലേഖകന്‍Tuesday, January 31, 2017 12:27 pm

പിഴ അടയ്ക്കുന്നതോടെ യാത്രാനിരോധനം ഇല്ലാതാകും. ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അന്വേഷണങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്.

ദോഹ: പിഴയടക്കാത്തതിനാല്‍ യാത്രാവിലക്കുള്ളവരെ സഹായിക്കാനായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ്. പിഴയടക്കാത്തതിനാല്‍ യാത്രാവിലക്കുണ്ടെന്ന കാര്യം വിമാനത്താവളത്തിലെത്തുമ്പോള്‍ മാത്രമാണു ചിലര്‍ക്ക് മനസിലാക്കുക. ഇത്തരക്കാര്‍ക്ക് സഹായമാകുന്നതാണ് ഈ സംവിധാനം.

പിഴ അടയ്ക്കുന്നതോടെ യാത്രാനിരോധനം ഇല്ലാതാകും. ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അന്വേഷണങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്. പിഴയൊടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഴുവന്‍സമയവും പബ്ലിക് പ്രോസിക്യൂഷനിലെ ജീവനക്കരുണ്ടാകും.

പബ്ലിക് പ്രോസിക്യൂഷന്‍ യാത്രാനിരോധനം പുറപ്പെടുവിച്ചിട്ടുള്ള കേസുകള്‍ മാത്രമായിരിക്കും ഈ ഓഫീസ് പരിഗണിക്കുക. വിമാനത്തിനുള്ളിലെ പുകവലി, ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കല്‍, ക്യാബിന്‍ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും ഓഫീസ് കൈകാര്യം ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x