Currency

കള്ളപ്പണം തടയാന്‍ ശക്തമായ നടപടികളുമായി ഖത്തര്‍

സ്വന്തം ലേഖകന്‍Wednesday, February 1, 2017 3:31 pm

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിനായി എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ക്യു.എഫ്.ഐ.യു. മേധാവി ശൈഖ് അഹമ്മദ് ബിന്‍ ഈദ് അല്‍താനി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പുതിയ നടപടികള്‍ ശക്തമാക്കുന്നത്.

ദോഹ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (ക്യു.എഫ്.ഐ.യു.) നടപടി ശക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് തടയിടുന്നതിനായി എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ക്യു.എഫ്.ഐ.യു. മേധാവി ശൈഖ് അഹമ്മദ് ബിന്‍ ഈദ് അല്‍താനി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പുതിയ നടപടികള്‍ ശക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടികളാണ് ക്യു.എഫ്.ഐ.യു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യു.എഫ്.ഐ.യുവിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് സംശയാസ്പദമായ തരത്തിലുള്ള ഇടപാടുകളില്‍ മുപ്പത് ശതമാനത്തിലധികം വര്‍ധനയാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്.

അതേസമയം സംശയാസ്പദമായ തരത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ വ്യക്തികള്‍ 89 ശതമാനത്തോളം ഇടപാടുകളും പണവിനിമയ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x