Currency

ഖത്തറില്‍ ആദ്യ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റ് പ്രവര്‍ത്തനം തുടങ്ങി

സ്വന്തം ലേഖകന്‍Wednesday, January 29, 2020 10:43 am

ദോഹ: ഖത്തറിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റ് പ്രവര്‍ത്തനം തുടങ്ങി. മീസ ഡാറ്റാ സെന്ററിലാണ് ഖത്തറിന്റെ പ്രഥമ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് പോയിന്റ് പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തിനകത്ത് ഇന്റര്‍നെറ്റിലൂടെയുള്ള വിവരകൈമാറ്റം ഫലപ്രദമായി പൂര്‍ത്തീകരിക്കാന്‍ വിവിധ നെറ്റ്‌വര്‍ക്കുകളെ പുതിയ കേന്ദ്രം പ്രാപ്തരാക്കുന്നു. ഒപ്പം പ്രാദേശിക വിവരങ്ങള്‍ പുറത്ത് പോകുന്നത് തടയുന്നതും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.

രാജ്യത്തെ ഉപയോക്താക്കള്‍ക്ക് വേഗത കൂടിയതും സുരക്ഷിതവുമായ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിച്ചത്. പ്രൗഢമായ ചടങ്ങില്‍ ഗതാഗത വാര്‍ത്താവിനിമയവകുപ്പ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്റനെറ്റ് സേവനങ്ങളില്‍ രാജ്യത്തിന്റെ റാങ്കിങ് മെച്ചപ്പെടാനും ആഗോളതലത്തില്‍ തന്നെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ ബഹുമുഖ വികസനം ലക്ഷ്യമാക്കിയുള്ള ദേശീയ വിഷന്‍ രണ്ടായിരത്തി മുപ്പതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x