Currency

ഖത്തറില്‍ സംരംഭകര്‍ക്ക് പ്രോല്‍സാഹനമായി ക്യുഡിബി ക്യാംപ്

സ്വന്തം ലേഖകന്‍Tuesday, May 2, 2017 7:17 am

ദോഹ: പുതുമുഖ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഈ രംഗത്തേക്കു പുതുമുഖങ്ങള്‍ കടന്നു വരാന്‍ പ്രോല്‍സാഹനം നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ വികസന ബാങ്ക് (ക്യുഡിബി) ക്യാംപ് സംഘടിപ്പിക്കുന്നു. ബാബ്സന്‍ കോളജുമായി സഹകരിച്ചാണ് ക്യുഡിബി ക്യാംപ് സംഘടിപ്പിക്കുന്നത്. മേയ് ഏഴു മുതല്‍ 10 വരെയാണ് ക്യാംപ്. ഖത്തറിലെ സ്വകാര്യ മേഖലയില്‍ മികച്ച ബ്രാന്‍ഡുകള്‍ വികസിപ്പിക്കാന്‍ പുതു സംരംഭകരെ പര്യാപ്തമാക്കുവാനാണു ക്യാംപിലൂടെ ലക്ഷ്യമിടുന്നത്.

ആശയ രൂപവല്‍ക്കരണം, കൂട്ടായ്മ രൂപീകരണം, ബിസിനസ് മോഡലുകളുടെ രൂപീകരണം, മല്‍സരാധിഷ്ഠിത വിപണിയുടെ വിലയിരുത്തല്‍, ബ്രാന്‍ഡ് വികസനം, സാമ്പത്തിക കൈകാര്യം, ഉപഭോക്താക്കളെ കണ്ടെത്തല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പുതു സംരംഭകര്‍ക്കു ക്യാംപ് മാര്‍ഗനിര്‍ദേശം നല്‍കും.

വരുമാന സ്രോതസുകളുടെ വൈവിധ്യവല്‍ക്കരണം, ചെറുകിട, ഇടത്തരം സംരംഭങ്ങളെ മികച്ച പ്രാധാന്യം നല്‍കി വളര്‍ത്തിയെടുക്കുക തുടങ്ങി ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ഭാഗമായാണ് പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x