
കുവൈത്ത് സിറ്റി: 21 മുതല്‍ കുവൈത്തില്‍ നിന്ന് പുറത്തുപോകുന്നവര്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റീനുള്ള ഹോട്ടല്‍ ബുക്കിങും മുന്‍കൂട്ടി നടത്തേണ്ടി വരും. വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് അക്കാര്യം. 21മുതല്‍ കുവൈത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് 7ദിവസം ഹോട്ടലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ചെലവ് യാത്രക്കാര്‍ വഹിക്കണം.
യാത്രക്കാരന്‍ ക്വാറന്റീന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണം. സമാനമായി കുവൈത്തില്‍നിന്ന് പുറത്ത് പോകുന്നവര്‍ തിരിച്ചെത്തുമ്പോഴുള്ള ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ഹോട്ടല്‍ ബുക്കിങ് മുന്‍കൂര്‍ നടത്തണം. റിട്ടേണ്‍ ടിക്കറ്റില്‍ പോകുന്നവരായാലും വണ്‍വേ ടിക്കറ്റുമായി പോകുന്നവരാണെങ്കിലും തിരിച്ചെത്തുമ്പോഴുള്ള ക്വാന്റീറീന് 7 ദിവസത്തെ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കും.
യാത്രാ തീയതി മാറുന്നതിനനുസരിച്ച് ഹോട്ടലില്‍ താമസിക്കുന്നതിന്റെ തീയതിയും മാറ്റാനാകും വിധം ബുക്കിങിന് ഹോട്ടലുകാര്‍ക്കും നിര്‍ദേശം നല്‍കും. കുവൈത്ത് ജീവിതം അവസാനിപ്പിച്ച് പോകുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.