ഡ്രൈവർമാരുടെ അപര്യാപ്തതമൂലം ക്യൂൻസ് ലാൻഡ് റെയിൽവേ 333 സർവീസുകൾ വെട്ടിക്കുറച്ചു. ഇക്കാര്യം മുൻ നിർത്തി ഇടക്കാല ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രിസ്ബേൺ: ഡ്രൈവർമാരുടെ അപര്യാപ്തതമൂലം ക്യൂൻസ് ലാൻഡ് റെയിൽവേ 333 സർവീസുകൾ വെട്ടിക്കുറച്ചു. ഇക്കാര്യം മുൻ നിർത്തി ഇടക്കാല ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീരുമാനം സ്ഥിരം യാത്രക്കാർക്കാണ് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് റെയിൽവേ ടൈംടേബിൾ പരിഷ്കരിക്കുന്നത്.
പുതുക്കിയ ടൈംടേബിൽ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഗതാഗതമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഗതാഗതമന്ത്രി സ്റ്റിർലിംഗ് ഹിഞ്ച്ലിഫ് രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Keep on working, great job!