Currency

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാത നിർമ്മാണം വൈകും

Monday, November 28, 2016 12:22 pm

. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് റെയില്‍വേ പാത വൈകാന്‍ കാരണമാകുന്നത്.

മസ്കറ്റ്: ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാത നിർമ്മാണം വൈകുമെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് റെയില്‍വേ പാത വൈകാന്‍ കാരണമാകുന്നത്. യു.എ.ഇ.യുമായി ബന്ധിപ്പിക്കാൻ ഒമാനില്‍ നിര്‍മ്മിക്കുന്ന പാതയുടെയും യു.എ.ഇ.യുടെ രണ്ടാം ഘട്ട പദ്ധതിയും ഇതേ തുടർന്ന് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

കുവൈത്തില്‍ നിന്നും തുടങ്ങി സൗദി അറേബ്യ വഴി ഖത്തറിലേക്കും, ബഹ്റൈനിലേക്കും കടല്‍പ്പാലം നിര്‍മ്മിച്ച്‌ ബന്ധിപ്പിച്ച്‌ യു.എ.ഇ. വഴി ഒമാനില്‍ അവസാനിക്കുന്ന 2,177 കി.മി. ദൈര്‍ഘ്യമുള്ള പാതയാണ് നിർദ്ദിഷ്ട ജി.സി.സി റെയില്‍വേ. 2018 -ല്‍ ആറ് ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണം പൂർത്തിയാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് വൈകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

പദ്ധതി പൂര്‍ത്തിയായാല്‍ യാത്രാ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സര്‍വീസ് നടത്തുക. ദുബായില്‍ നിന്നും 10 മണിക്കൂര്‍ കൊണ്ട് മക്കയില്‍ എത്താന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അന്തരീക്ഷ മലിനീകരണമില്ലാതെ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതവും ഇതുവഴി വളരെ എളുപ്പത്തിലാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാത നിർമ്മാണം വൈകും”

  1. Hi there to every body, it’s my first go to see of this web
    site; this web site consists of remarkable and really fine data in support of
    visitors.

Comments are closed.

Top
x