Currency

സൗദിയില്‍ കനത്ത മഴ: ജനജീവിതം സ്തംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, January 30, 2019 1:22 pm

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളക്കെട്ടിലും ജനജീവിതം സ്തംഭിച്ചു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്.

പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്‌നിശമനസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളക്കെട്ടില്‍ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തകരാറിലായി. മദീനയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്.

ഭാഗികമായി അടച്ച റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശരിയാക്കി വരികയാണ്. പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനും നിര്‍ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x