
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യും. തണുത്ത കാറ്റും മഴയ്‌ക്കൊപ്പം എത്തും. റിയാദ്, ഹാഇല്‍, ഖസീം, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, റിയാദ്, മദീന, നജ്റാന്‍, അസീര്‍, ജസാന്‍, അല്‍ബഹ, മക്ക എന്നിവിടങ്ങളിലാണ് ശനിയാഴ്ചക്കകം മഴപെയ്യുക.
കൊടും ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായാണ് മഴയെത്തുന്നത്. ആരോഗ്യ പ്രയാസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.