Currency

സൗദിയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; കനത്ത മഴയ്ക്കു സാധ്യത

സ്വന്തം ലേഖകന്‍Thursday, November 12, 2020 12:17 pm
saudi-rain

റിയാദ്: വെള്ളിയാഴ്ച വരെ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മുന്നറിയിപ്പ് നല്‍കി. മക്ക, അല്‍ ബഹ, ഹായില്‍, അസീര്‍, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശം എന്നിവിടങ്ങളില്‍ ഇടിമിന്നലോടെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

മദീന, ജിസാന്‍, അല്‍ ജൗഫ് എന്നിവിടങ്ങളില്‍ മിതമായ മഴയും കാറ്റും ഉണ്ടാകുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം അല്‍ ഖസീമില്‍ നേരിയ മഴയും ചെറിയ കാറ്റും പ്രതീക്ഷിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x