മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം.
മനാമ: പ്രവാസികളുടെ ക്ഷേമത്തിന് പ്രധാനപരിഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സുരക്ഷ, ഭീകരവിരുദ്ധമുന്നേറ്റം എന്നീ രംഗങ്ങളിലെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ബഹ്റൈനും കൈകോര്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ അദ്ദേഹം ഇന്ത്യന്‍ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യുകയുമുണ്ടായി. വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ കൂടുതൽ നിക്ഷേപങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുമെന്നും രാജ്നാഥ്സിങ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.