Currency

കുറഞ്ഞനിരക്കില്‍ അവശ്യ സാധനങ്ങള്‍ നിറച്ച റംസാന്‍ ബാസ്‌ക്കറ്റുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

സ്വന്തം ലേഖകന്‍Tuesday, June 6, 2017 2:47 pm

എണ്ണ, അരി, വെള്ളം, ഈന്തപ്പഴം, ഓട്‌സ്, പഞ്ചസാര തുടങ്ങി അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയവയാണ് റംസാന്‍ കുട്ടകളില്‍ ലഭ്യമാകുന്നത്. 12 തരം അവശ്യ സാധനങ്ങള്‍ നിറച്ച റംസാന്‍ ബാസ്‌ക്കറ്റിന് 85 ദിര്‍ഹവും 20 തരം അവശ്യ സാധനങ്ങള്‍ നിറച്ച കൂട്ടക്കു 120 ദിര്‍ഹവുമാണ് വില. റംസാന്‍ ബാസ്‌ക്കറ്റ് മേടിക്കുന്നവര്‍ക്ക് മൊത്തം സാധനങ്ങളുടെ വിലയില്‍ 32 ശതമാനത്തോളം കുറവ് ലഭിക്കും.

അബൂദബി: കുറഞ്ഞ നിരക്കില്‍ അവശ്യ സാധനങ്ങള്‍ നിറച്ച റംസാന്‍ ബാസ്‌ക്കറ്റുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. യു.എ.ഇയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ന് മുതല്‍ അവശ്യ സാധനങ്ങള്‍ നിറച്ച റംസാന്‍ ബാസ്‌ക്കറ്റുകള്‍ ലഭിക്കും. അബുദാബി അല്‍വാഹ്ദ മാളില്‍ സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നുയയ്മി സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

എണ്ണ, അരി, വെള്ളം, ഈന്തപ്പഴം, ഓട്‌സ്, പഞ്ചസാര തുടങ്ങി അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയവയാണ് റംസാന്‍ കുട്ടകളില്‍ ലഭ്യമാകുന്നത്. 12 തരം അവശ്യ സാധനങ്ങള്‍ നിറച്ച റംസാന്‍ ബാസ്‌ക്കറ്റിന് 85 ദിര്‍ഹവും 20 തരം അവശ്യ സാധനങ്ങള്‍ നിറച്ച കൂട്ടക്കു 120 ദിര്‍ഹവുമാണ് വില. റംസാന്‍ ബാസ്‌ക്കറ്റ് മേടിക്കുന്നവര്‍ക്ക് മൊത്തം സാധനങ്ങളുടെ വിലയില്‍ 32 ശതമാനത്തോളം കുറവ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം റംസാന്‍ ബാസ്‌ക്കറ്റുകളാണ് വിറ്റ് പോയത്. ഇത്തവണ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് കോടി ദിര്‍ഹമാണ് ഇത്തവണ നിരക്കിളവ് നല്‍കുന്നതിനായി ലുലു ഗ്രൂപ്പ് നീക്കിവെച്ചിരിക്കുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x