അബുദാബി: റമദാന്‍ മാസാചരണകാലത്ത് അബുദാബിയില്‍ പകല്‍ സമയത്തെ പാര്‍ക്കിംഗിന് പണമടയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ അറിയിച്ചു. റമദാന്‍ ദിവസങ്ങളില്‍ വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് 2 വരെ പാര്‍ക്കിംഗിന് പണമടയ്ക്കണം. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്‍പതുമുതല്‍ 2.30 വരെയുള്ള പാര്‍ക്കിംഗിനും പണമടയ്ക്കണം. വ്യാഴാഴ്ചകളില്‍ പാര്‍ക്കിംഗിന് പണമടയ്ക്കേണ്ടത് രാത്രി 9 മുതല്‍ 12 വരെയാണ്.
അതേസമയം എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 9 വരെയുള്ള സമയങ്ങളില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. പ്രാര്‍ത്ഥന സമയത്ത് പള്ളിയില്‍ എത്തുന്നവര്‍ പള്ളിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് അടയ്ക്കേണ്ടതില്ല. പാര്‍ക്കിംഗ് ഫീസ് നിലവിലുള്ളതുപോലെ തന്നെയായിരിക്കും. വെള്ളിയാഴ്ചകളിലും ശനിയാഴ്ച രാവിലെ ഒന്‍പതുവരെയും പാര്‍ക്കിംഗ് ഫീസ് ഉണ്ടാകില്ല.
പൊതുഗതാഗതത്തിന്റെ ഭാഗമായ ബസ് സര്‍വീസുകള്‍ അബുദാബി സിറ്റി സര്‍വീസുകള്‍ വൈകുന്നേരം ആറു മുതല്‍ എട്ടുവരെ ഉണ്ടായിരിക്കില്ല. അബുദാബിയില്‍ നിന്ന് സമീപപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ 8.30 വരെയുണ്ടാകില്ല. അല്‍എയ്നില്‍ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും വൈകിട്ട് ആറു മുതല്‍ എട്ടുവരെ മുടക്കമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.