നിരവധി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 150 ലേറെ ഉല്‍പന്നങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുന്നത്. ഇൗ സാധനങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 35 ശതമാനം വരെ വില വര്‍ധന ഉണ്ടാകാനാണ് സാധ്യത.
കുവൈത്ത് സിറ്റി: റമസാനില്‍ വിവിധ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിരവധി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 150 ലേറെ ഉല്‍പന്നങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുന്നത്. ഇൗ സാധനങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 35 ശതമാനം വരെ വില വര്‍ധന ഉണ്ടാകാനാണ് സാധ്യത.
അതേസമയം 4480 വസ്തുക്കള്‍ ഉള്‍പ്പെടുത്തി കോ-ഓപ്പറേറ്റീവ് സ്റ്റോറുകളില്‍ റമസാന്‍ പ്രമോഷന്‍ വ്യാപാരവും ഉണ്ടാകും. അതിനിടെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും മറ്റ് ഫീസും വന്‍തോതില്‍ വര്‍ധിപ്പിക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങളുടെ എണ്ണപ്പെരുപ്പവും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഇത്തരം നടപടികള്‍ ആലോചിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.