Currency

കുവൈത്തില്‍ റാന്‍സംവെയര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Wednesday, May 17, 2017 11:54 am

രാജ്യത്തെ മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളും വാരാന്ത്യങ്ങളില്‍ ഡാറ്റ ബാക്കപ്പ് നടത്തുന്നവയാണ്. അതേസമയം ആഭ്യന്തരമന്ത്രാലയവും മറ്റും വിവരങ്ങളുടെ പകര്‍പ്പുകള്‍ ഓരോ ദിവസവും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ റാന്‍സംവെയര്‍ ആക്രമണം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്റര്‍ മേധാവി കൂട്ടിച്ചേര്‍ത്തു.

കുവൈത്ത്‌സിറ്റി: റാന്‍സംവെയര്‍ ആക്രമണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു കുവൈത്ത്. സൈബര്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്റര്‍ മേധാവി ഖുസൈ അല്‍ ശത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാന്‍സംവെയര്‍ രാജ്യത്തെ സര്‍ക്കാര്‍ വെബ് സൈറ്റുകളെയോ സ്വകാര്യ ഇന്റര്‍നെറ്റ് ശൃംഖലകളെയോ ഇത് വരെ ബാധിച്ചതായി അറിവില്ലെന്ന് ഐറ്റിസി ഡയറക്ടര്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ശൃഖല സുരക്ഷിതമാണെന്നാണ് അധികൃതരുടെ വിശദീകരണം.

രാജ്യത്തെ മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളും വാരാന്ത്യങ്ങളില്‍ ഡാറ്റ ബാക്കപ്പ് നടത്തുന്നവയാണ്. അതേസമയം ആഭ്യന്തരമന്ത്രാലയവും മറ്റും വിവരങ്ങളുടെ പകര്‍പ്പുകള്‍ ഓരോ ദിവസവും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ റാന്‍സംവെയര്‍ ആക്രമണം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്റര്‍ മേധാവി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചിലാണ് കുവൈത്ത് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ വിവര സാങ്കേതിക രംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക കേന്ദ്രം സ്ഥാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x