വിമാനം പുറപ്പെടുന്നതിനു ഒരു മണിക്കൂർ മുമ്പ് ബാഗേജ് കൗണ്ടറുകൾ അടയ്ക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു
കുവൈറ്റ് സിറ്റി: വേനൽക്കാലം ആയതിനാൽ വിമാനത്താവളങ്ങളിൽ കനത്ത തിരക്കു അനുഭവപ്പെടാൻ സാധ്യത കൂടുതലാണെന്നും അതിനാൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിനു മൂന്ന് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നു ഡിജിസിഎ ഡയറക്റ്റർ ജനറൽ യൂസഫ് അൽ-ഫവ്സാൻ മുന്നറിയിപ്പ് നൽകി.
യാത്രക്കായി ഉപയോഗിക്കുന്ന പാസ്സ്പോർട്ട്, സിവിൽ ഐഡി കാർഡ് എന്നിവ നിയമസാധുതയുള്ളതാണെന്ന കാര്യം യാത്രക്കാർ ഉറപ്പു വരുത്തേണ്ടതാണ്. യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ വിമാനത്താവളത്തിനു അകത്തും പുറത്തും തിരക്ക് കൂടുതലായിരിക്കും. വിമാനം പുറപ്പെടുന്നതിനു ഒരു മണിക്കൂർ മുമ്പ് ബാഗേജ് കൗണ്ടറുകൾ അടയ്ക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 40,751 വിമാന സർവീസുകളാണ് കുവൈറ്റ് എയർപോർട്ടിൽ ഉണ്ടാകുക. 5,251,772 പേർ കുവൈറ്റ് എയർപോർട്ടിലൂടെ ഇക്കാലയളവിൽ യാത്ര ചെയ്യുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.