ലൈസൻസ് നൽകിയ സ്ഥാപനത്തിൽ ചെന്ന് വിദേശികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്
കുവൈറ്റ് സിറ്റി: 2014നു ശേഷം രാജ്യത്തെ പ്രവാസികൾക്ക് നൽകിയ ഡ്രൈവിംഗ് ലൈസൻസുകൾ അധികൃതർ പുനഃപരിശോധിക്കുന്നു. ലൈസൻസ് നൽകിയ സ്ഥാപനത്തിൽ ചെന്ന് വിദേശികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.
ഏതുതരം ലൈസൻസ് ആണ് നൽകിയിരിക്കുന്നതെന്നും നിലവിൽ ലൈസൻസ് പ്രകാരം അനുമതിയുള്ള ജോലി തന്നെയാണോ വിദേശ ഡ്രൈവർമാർ രാജ്യത്തെ ചെയ്യുന്നത് എന്ന കാര്യം ഉറപ്പുവരുത്താനാണ് ഈ നടപടി.
ഗതാഗതവകുപ്പ് ആക്റ്റിംഗ് സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ-ഷുവേയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.