
റിയാദ്: സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമത്തില്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഇളവു വരുത്തി. ഗാര്‍ഹിക തൊഴില്‍ വീസ അനുവദിക്കുന്നതിനുള്ള ബാങ്ക് നിക്ഷേപ പരിധി 3.5 ലക്ഷം റിയാലാക്കി കുറച്ചു. നേരത്തെ ഇത് 5 ലക്ഷം റിയാലായിരുന്നു.
കൂടാതെ 5000 റിയാല്‍ വേതനം ലഭിക്കുന്നുണ്ടെന്ന ശമ്പള സാക്ഷ്യപത്രം വേണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. പുതിയ നിയമം അനുസരിച്ച് ജോലി ഉണ്ടെന്ന സാക്ഷ്യപത്രം മാത്രം വീസ അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതി. കൂടാതെ കൃഷി, മത്സ്യബന്ധനം, കാലിവളര്‍ത്തല്‍ എന്നീ മേഖലകളും ഗാര്‍ഹിക വിഭാഗത്തിനു കീഴിലാക്കിയതായും മന്ത്രാലയം അറിയിച്ചു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.