Currency

റീ എന്‍ട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാല്‍ യാത്രാ വിലക്കുണ്ടാകും; സൗദി ജവാസാത്ത് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, February 1, 2021 3:44 pm

റിയാദ്: സൗദിയില്‍ നിന്നും എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കില്‍ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. റീ എന്‍ട്രി പുതുക്കാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക. എന്നാല്‍ സ്വന്തം സ്‌പോണ്‍സര്‍ക്ക് കീഴില്‍ മറ്റൊരു വിസയില്‍ വരാനായാല്‍ വിലക്ക് ബാധകമാകില്ല.

സൗദിയില്‍ നിന്നും വെക്കേഷന് നാട്ടില്‍ പോകാന്‍ വേണ്ടിയുള്ളതാണ് എക്സിറ്റ്-റീ എന്‍ട്രി വിസ. ഇത് നാട്ടില്‍ പോകുന്ന സമയത്ത് തന്നെ ഒരു വര്‍ഷത്തേക്ക് വരെ ഇഷ്യൂ ചെയ്യാം. കോവിഡ് സാഹചര്യത്തിലും മറ്റും നാട്ടില്‍ പോയ പലരും രണ്ടോ മൂന്നോ മാസത്തേക്കാണ് റീ എന്‍ട്രി എക്‌സിറ്റ് വിസ എടുക്കാറ്. ഈ സമയത്തിനകം പ്രവാസികള്‍ സൗദികള്‍ തിരിച്ചെത്തണം. സാധിക്കാത്തവര്‍ക്ക് റീ എന്‍ട്രി വിസ നീട്ടാം.

സ്‌പോണ്‍സറുടെ സഹായത്തോടെ ഓണ്‍ലൈനായി തന്നെ റീ എന്‍ട്രി വിസ പുതുക്കണം. കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് പുതുക്കേണ്ടത്. കാലാവധി അവസാനിച്ചാല്‍ വിസ റദ്ദാകും. ഇതോടെ മൂന്നു വര്‍ഷം യാത്രാ വിലക്ക് വരും. അതേസമയം, പഴയ സ്‌പോണ്‍സറുടെ അടുത്തേക്ക് തന്നെ പുതിയ വിസയില്‍ വരാനാണെങ്കില്‍ ഈ വിലക്ക് ബാധകമാകില്ല. വേറെ സ്പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x