Currency

കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ അസോസിയേഷനുകൾക്ക് റെജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

സ്വന്തം ലേഖകൻMonday, November 14, 2016 5:38 pm

പ്രവാസി ഇന്ത്യക്കാർക്കിടയിലെ ഒത്തൊരുമയും പരസ്പര സഹായവും ഉറപ്പിക്കുന്നതിന് അസോസിയേഷനുകൾക്ക് വലിയ പ്രാധാന്യം തന്നെയുണ്ടെന്ന് പറയാം. കേരളീയരെ സംബന്ധിച്ചാണെങ്കിൽ ഓണം പോലുള്ള ആഘോഷങ്ങൾ കേരളത്തിൽ താമസിക്കുന്നവരേക്കാൾ കെങ്കേമമായി ആഘോഷിക്കുന്നത് വിദേശ മലയാളികളുടെ അസോസിയേഷനുകളാണെന്നതാണ് വാസ്തവം. കുവൈറ്റിലെ ഇന്ത്യൻ അസോസിയേഷനുകൾ ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനാകട്ടെ ചില മാനദണ്ഡങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് അറിയാം.

  • ലിങ്കിൽ (Form A) കൊടുത്തിരിക്കുന്ന നിർദിഷ്ട ഫോം പൂരിപ്പിച്ച് നൽകണം
  • അസോസിയേഷന് തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൃത്യമായ നിയമാവലിയും മാർഗനിർദേശങ്ങളും ഉണ്ടായിരിക്കണം.
  • ഏറ്റവും കുറഞ്ഞത് നൂറ് അംഗങ്ങളെങ്കിലും അസോസിയേഷനിൽ ഉണ്ടായിരിക്കണം. പതിനെട്ട് വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർ ആയിരിക്കണം അംഗങ്ങൾ.
  • ലിങ്കിൽ (Form B) നൽകിയിരിക്കുന്ന ഫോമും പൂരിപ്പിച്ച് നൽകേണ്ടതാണ്.
  • നേതൃത്വത്തെ തെരെഞ്ഞെടുപ്പുകൾ വഴിയാകണം നിർണ്ണയിക്കേണ്ടത്. ജനറൽ ബോഡി മീറ്റിംഗുകൾ ഉണ്ടായിരിക്കണം.
  • സാംസ്കാരിക, വിദ്യാഭ്യാസ, പ്രൊഫഷണൽ, സാമൂഹിക, കായിക സംഘടനകൾക്ക് രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.
  • സാമ്പത്തിക നേട്ടത്തിന് വേണ്ടി പ്രവർത്തിക്കുന്നതായിരിക്കരുത് അസോസിയേഷൻ.
  • സ്വന്തമായ തപാൽ വിലാസവും ഔദ്യോഗിക ഇ-മെയിൽ വിലാസവും അസോസിയേഷന് ഉണ്ടായിരിക്കേണ്ടതാണ്.
  • മൂന്ന് വർഷത്തേക്കായിരിക്കും രെജിസ്ട്രേഷൻ. അതിനു ശേഷം പുതുക്കാവുന്നതാണ്. പ്രത്യേക സാഹചര്യങ്ങളിൽ രെജിസ്ട്രേഷൻ കാൻസൽ ചെയ്യാൻ എംബസ്സിക്ക് അധികാരം ഉണ്ടായിരിക്കും.
  • എംബസ്സിയ്ക്ക് അസോസിയേഷൻ സമർപ്പിക്കുന്ന രേഖകളെല്ലാംസോസിയേഷൻ പ്രസിഡണ്ടിന്റെയും ജനറൽ സെക്രട്ടറിയുടെയും ഒപ്പോട് കൂടിയതായിരിക്കണം.
  • അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതികൾ/പരിപാടികൾ/ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ എംബസ്സിയെ അറിയിക്കേണ്ടതാണ്.
  • കുവൈറ്റിലെ ഒരു ഇന്ത്യൻ അസോസിയേഷന് അനുമതി നൽകണമോ വേണ്ടയോ എന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനുള്ള സമ്പൂർണ്ണ അധികാരം കുവൈറ്റ് ഇന്ത്യൻ എംബസ്സിക്ക് ഉണ്ടായിരിക്കുന്നതാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x