കുവൈറ്റിൽ ജലം, വൈദ്യുതി നിരക്കുകളിൽ മാറ്റം വരുത്തുന്നു. വിവിധ മേഖലകൾ അനുസരിച്ച് സ്ഥാപനം, ഉപയോഗം എന്നിവ അടിസ്ഥാനമക്കി വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജലം, വൈദ്യുതി നിരക്കുകളിൽ മാറ്റം വരുത്തുന്നു. വിവിധ മേഖലകൾ അനുസരിച്ച് സ്ഥാപനം, ഉപയോഗം എന്നിവ അടിസ്ഥാനമക്കി വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കും. ആയിരം ഗ്യാലന്‍ വെള്ളത്തിന് നിക്ഷേപ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഔദ്യോഗിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നാല് ദിനാറായിരിക്കും ഈടാക്കുക.
വ്യവസായ, കാര്‍ഷിക മേഖലയില്‍ 2.5 ദിനാറും ജലവിതരണ സ്റ്റേഷനുകളില്‍ ആയിരം ഗ്യാലന്‍ വെള്ളത്തിന് ഒരു ദിനാറുമാകും പുതിയ നിരക്ക്. വാടകയ്ക്ക് നല്‍കുന്ന ഫ്ളാറ്റുകളില്‍ ആയിരം കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കിലോവാട്ടിന് അഞ്ച് ഫില്‍സും 1001 മുതല്‍ 2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ കിലോ വാട്ടിന് 10 ഫില്‍സും, 2000നു മുകളിലെ ഉപയോഗത്തിന് കിലോവാട്ടിന് 15 ഫില്‍സും പുതിയ നിരക്ക് പ്രകാരം നൽകേണ്ടി വരും. വ്യവസായ മേഖലയില്‍ കിലോവാട്ടിന് 25 ഫില്‍സും ഗാര്‍ഹിക മേഖലയില്‍ കിലോവാട്ടിന് 10 ഫില്‍സുമായിരിക്കും പുതുക്കിയ നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.