
റിയാദ്: സൗദിയില്‍ ഒരുമിച്ച് താമസിക്കുന്ന വിദേശികള്‍ക്ക് ഒരുമിച്ച് വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയം. നാഷണല്‍ അഡ്രസ് ഇജാര്‍ പദ്ധതിയുമായി ബന്ധിപ്പിക്കും. വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും വാടക കരാര്‍ ഇജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ അടുത്ത മാസം മുതല്‍ പ്രാബല്യത്തിലാകും.
വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും അടുത്ത മാസം മുതല്‍ വാടക കരാര്‍ ഇജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരുമിച്ച് താമസിക്കുന്ന വിദേശികളെ ഇത് ഏറെ ആശങ്കയിലാക്കി. എന്നാല്‍ ഇക്കൂട്ടര്‍ അവരുടെ പേര് വിവരങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തല്‍ ഉടമയുടെ ബാധ്യതയാണ്. കൃത്യമായി വാടക നല്‍കാനും കെട്ടിടവും വസ്തുവകകളും സംരക്ഷിക്കാനും വാടകക്കാര്‍ക്കും ബാധ്യതയുണ്ട്. ഇത് ലംഘിക്കുന്ന പക്ഷം ഇരുകൂട്ടര്‍ക്കും നിയമനടപടി സ്വീകരിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.