ഇഖാമ സ്റ്റിക്കറിന് പകരമായി പാസ്സ്പോര്‍ട്ട്, സിവില്‍ ഐഡി ഡാറ്റകളും സ്പോണ്‍സറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ കാർഡ് നടപ്പാക്കുന്നതാണ് പദ്ധതി.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശികൾക്കായി നടപ്പിലാക്കുന്ന റസിഡന്‍സി കാര്‍ഡ് പദ്ധതി വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. ഇഖാമ സ്റ്റിക്കറിന് പകരമായി പാസ്സ്പോര്‍ട്ട്, സിവില്‍ ഐഡി ഡാറ്റകളും സ്പോണ്‍സറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ കാർഡ് നടപ്പാക്കുന്നതാണ് പദ്ധതി. തൊഴിലുടമ വിദേശ തൊഴിലാളികളൂടെ പാസ്പോർട്ട് പിടിച്ചു വെക്കുന്ന സാഹചര്യം ഇല്ലാതാക്കുക ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
റെസിഡന്‍സി സ്മാര്‍ട് കാര്‍ഡ് പദ്ധതിയുടെ രൂപരേഖ ഇപ്പോൾ ലെജിസ്ലേറ്റിവ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്ന് റെസിഡൻസ് വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ മഅ്റഫി അറിയിച്ചു. സിവില്‍ ഐഡി കാര്‍ഡ് പോലെ പുതുക്കാന്‍ കഴിയുന്നതായിരിക്കും റസിഡന്‍സി കാര്‍ഡ്. പദ്ധതി നടപ്പാക്കിത്തുടങ്ങിയാല്‍ ഇഖാമ പാസ്പോര്‍ട്ടില്‍ പതിക്കുന്ന രീതിയും റദ്ദാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.