
കുവൈത്ത് സിറ്റി: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് കഴിഞ്ഞ വര്‍ഷം പാര്‍പ്പിട മേഖലയിലുണ്ടായ തീപിടിത്തങ്ങളില്‍ എട്ടു ശതമാനത്തിന്റെ കുറവ്. വീടുകളിലും ഫ്‌ലാറ്റുകളിലും തീപിടിത്തം ഉണ്ടാവാതിരിക്കാനുള്ള സാധ്യതകളെ സംബന്ധിച്ചും ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും വകുപ്പിന് കീഴില്‍ വ്യാപക ബോധവത്കരണം നടത്തിയിരുന്നു. ഇതാണ് പൊതുവില്‍ തീപിടിത്തം കുറക്കാനിടയാക്കിയതെന്ന് ജനറല്‍ ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്മന്റെിലെ പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലീല്‍ അല്‍ അമീര്‍ വ്യക്തമാക്കി.
അപകടത്തിന് കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരുന്നത്. വരുംവര്‍ഷങ്ങളില്‍ തീപിടിത്തം വീണ്ടും കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ചൂടുകാലത്ത് അടുക്കളയിലാണ് പലപ്പോഴും തീപിടിത്തങ്ങള്‍ ഉണ്ടാവാറ്. പാചകം ചെയ്യുമ്പോഴുള്ള അശ്രദ്ധ, ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യുക തുടങ്ങിയ കാരണങ്ങളാണ് അടുക്കളയില്‍ തീപടര്‍ത്തുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടും അപകടത്തിനിടയാക്കാറുണ്ടെന്ന് ഖലീല്‍ അല്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.