
അബുദാബി: റീട്ടെയില്‍ അബുദാബി (റാഡ്) എന്ന പേരില്‍ തലസ്ഥാന നഗരത്തില്‍ വ്യാപാരമേള ആരംഭിച്ചു. എമിറേറ്റിലെ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ‘കോഡ് റെഡ് സെയില്‍’ എന്നാണ് പേരിട്ടിട്ടുള്ളത്. പങ്കാളിത്ത സ്ഥാപനങ്ങളില്‍നിന്ന് 90 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകും എന്നതാണ് പ്രത്യേകത. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗമാണ് ഫെബ്രുവരി 5 വരെയുള്ള മേള സംഘടിപ്പിക്കുന്നത്.
എമിറേറ്റിലെ 650 വ്യാപാര സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. നഗരത്തിലെ ഷോപ്പിങ് മാളുകള്‍, വന്‍കിട ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവ റാഡില്‍ പങ്കെടുക്കുന്നു. ദിവസേനയുള്ള നറുക്കെടുപ്പില്‍ ആകര്‍ഷക സമ്മാനങ്ങളും നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.