
അബുദാബി: റീട്ടെയില്‍ അബുദാബി (റാഡ്) എന്ന പേരില്‍ അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം വ്യാപാരമേള സംഘടിപ്പിക്കുന്നു. 26 മുതല്‍ ഫെബ്രുവരി 5 വരെ നടക്കുന്ന മേളയില്‍ എമിറേറ്റിലെ 650 വ്യാപാര സ്ഥാപനങ്ങള്‍ പങ്കെടുക്കും. ലോകോത്തര ബ്രാന്‍ഡിലുള്ള ഉല്പന്നങ്ങള് അടക്കം 90 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ മേളയില്‍ ലഭിക്കും.
എമിറേറ്റിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍ റാഡില്‍ പങ്കാളിയാകും എന്നതിനാല്‍ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു. നഗരത്തിലെ ഷോപ്പിങ് മാളുകള്‍, വന്‍കിട, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവ റാഡില്‍ ഭാഗമാകും. താമസക്കാര്‍ക്കു മാത്രമല്ല അബുദാബിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും പുതിയ ആകര്‍ഷണമായിരിക്കും മേള. യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സഞ്ചാരികള്‍ക്കും പുതിയൊരു ഷോപ്പിങ്, വിനോദ അനുഭവം സമ്മാനിക്കാനാണ് ശ്രമിക്കുന്നതെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു.
കോഡ് റെഡ് സെയില്‍ എന്നീ വിഭാഗത്തില്‍ 650 ചില്ലറ വ്യാപാര കേന്ദ്രങ്ങളും 18 മാളുകളും പങ്കെടുക്കുന്നുണ്ട്. 90 ശതമാനം വിലക്കുറവിന് പുറമേ ഒരെണ്ണം വാങ്ങിയാല്‍ മറ്റൊരെണ്ണം സൗജന്യമായി ലഭിക്കുന്ന പദ്ധതിയുമുണ്ട്. ദിവസം, ആഴ്ച, മാസം എന്നിങ്ങനെ നടക്കുന്ന നറുക്കെടുപ്പില്‍ ആകര്‍ഷക സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.