
കുവൈത്ത് സിറ്റി: വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം കുവൈത്തില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ജല ഉപയോഗത്തിന്റെ കണക്കുകള്‍ ആശങ്ക ഉളവാകുന്നതാണ്. ഊര്‍ജ ഉപയോഗം കുറക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജലം വൈദ്യുതി മന്ത്രാലയം അറിയിച്ചു.
ജലോപയോഗത്തില്‍ നിലവില്‍ ലോക തലത്തില്‍ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. രാജ്യത്ത് പ്രതിദിനം ഒരു വ്യക്തി ശരാശരി 500 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമിതവ്യയം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും ജലോപയോഗത്തിന്റെ തോതിലുള്ള ഉയര്‍ച്ച ആശങ്ക ഉളവാകുന്നതാണെന്നും ഊര്‍ജമന്ത്രി ഇസാം അല്‍ മര്‍സൂഖ് പറഞ്ഞു. അതേസമയം ഭാവിയില്‍ വന്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെടുമെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ മുന്നറിയിപ്പും അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.
ഭവനക്ഷേമ വകുപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന 2,50,000 പുതിയ കെട്ടിടങ്ങള്‍ കൂടിയാവുന്നതോടെ ജല, വൈദ്യുതി ഉപയോഗം കുതിച്ചുയരാനുള്ള സാധ്യതയും അധികൃതര്‍ കണക്കിലെടുക്കുന്നുണ്ട്. ഊര്‍ജം സംരക്ഷിക്കുന്ന തരത്തില്‍ സ്മാര്‍ട്ട് ഹോമുകള്‍ നിര്‍മിക്കാനും സബ്‌സിഡി ലഭിക്കാന്‍ ഇക്കാര്യം നിര്‍ബന്ധമാക്കി നിയമനിര്‍മാണം നടത്തണമെന്നും വൈദ്യുതി മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.