
റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാനൊരുങ്ങുകയാണ് തലസ്ഥാന നഗരം. കിംഗ് സാല്‍മാന്‍ പാര്‍ക്ക്, റിയാദ് ഗ്രീന്‍ പ്രോജക്ട്, സ്പോര്‍ട്സ് ട്രാക്ക്, ആര്‍ട്ട് പ്രോജക്ട് തുടങ്ങിയ പുതിയ നാല് വന്‍ പദ്ധതികളാണ് നഗരത്തില്‍ നടപ്പിലാക്കുന്നത്.
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് നഗരത്തില്‍ നടപ്പിലാക്കുന്ന പുതിയ നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, റിക്രിയേഷണല്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. മിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.