Currency

റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ അവധി

സ്വന്തം ലേഖകന്‍Tuesday, January 14, 2020 11:33 am

റിയാദ്: ശൈത്യം കടുത്തതോടെ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു. 13 മുതല്‍ 16ാം തീയതി വരെയാണ് അവധി. മറ്റു ക്ലാസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. നഗരത്തിലെ മറ്റ് സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ പലതും സമാനമായ രീതിയില്‍ അവധി നല്‍കിയിട്ടുണ്ട്.

റിയാദ് ഉള്‍പ്പെടുന്ന സൗദി അറേബ്യയുടെ മധ്യപ്രവിശ്യയില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഒരാഴ്ച നീണ്ടുനിന്നേക്കും എന്ന കരുതലിലാണ് കൊച്ചുകുട്ടികള്‍ക്ക് സ്‌കൂളുകള്‍ അവധി നല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ മറ്റ് പല മേഖലകളിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x