Currency

റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു

സ്വന്തം ലേഖകന്‍Saturday, March 13, 2021 3:22 pm

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു. മേള ഒക്ടോബറിലേക്കാണ് മാറ്റിയത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പെങ്കടുക്കുന്ന പുസ്തകമേള നേരത്തെ ഏപ്രിലില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ബുക്ക് പബ്ലിഷിങ് ആന്‍ഡ് ട്രാന്‍സിലേഷന്‍ കമ്മീഷനാണ് മേള നടത്തിപ്പിന്റെ ചുമതല.

കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളും കരുതല്‍ നടപടികളും തുടരുന്ന സാഹചര്യത്തിലാണ് മേള മാറ്റിയതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഒക്ടോബറില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x