Currency

റിയാദ് മെട്രോ ട്രെയിനുകളുടെ ആദ്യ സര്‍വീസുകള്‍ ജൂണില്‍; 85% ജോലി പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Sunday, February 16, 2020 11:28 am

റിയാദ്: സൗദി തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന റിയാദ് മെട്രോ ട്രെയിനുകളുടെ ആദ്യ സര്‍വീസുകള്‍ ജൂണില്‍ ആരംഭിക്കും. ഡിസംബറില്‍ സര്‍വീസുകള്‍ പൂര്‍ണമായി തുടങ്ങാനാണ് പദ്ധതി. റിയാദ് മെട്രോയുടെ എണ്‍പത്തിയഞ്ച് ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയില്‍ ഡിസംബറോടെയാണ് പൂര്‍ണ സര്‍വീസ് തുടങ്ങുക. ഇത് മുന്നില്‍ കണ്ടാണ് റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം.

176 കി.മീ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ നീളം കൂടിയ മെട്രോ ലൈനില്‍ പെടും റിയാദ് മെട്രോ. 80 സ്റ്റേഷനുകളാണ് മെട്രോക്കായി സജ്ജീകരിച്ചത്. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനില്‍. 586 ബോഗികള്‍ ഇതിനായി എത്തിക്കഴിഞ്ഞു. അതിവേഗത്തില്‍ മാറിക്കയറാവുന്ന മെട്രോയില്‍ 36 കിലോമീറ്റര്‍ തുരങ്കമാണ്. എല്ലാം പൂര്‍ത്തിയായി. ബാക്കിയുള്ളത് സ്റ്റേഷനുകളുടെ പുറം മോടി പൂര്‍ത്തിയാക്കലും വൈദ്യുതീകരണവും. അടുത്ത വര്‍ഷത്തോടെ ഭാഗികമായും 2021ല്‍ പൂര്‍ണമായും ഓടിത്തുടങ്ങും മെട്രോ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x