
റിയാദ്: റിയാദ് മെട്രോയുടെ മുഴുവന്‍ മേല്‍പ്പാലങ്ങളുടേയും ജോലികള്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമായെന്ന് റിയാദ് ഡവലപ്മെന്റ് അതോറിറ്റി. ഇതോടെ മുഴുവന്‍ പാലങ്ങളും പരീക്ഷണ ഓട്ടത്തിന് സജ്ജമായി. ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഭാഗികമായി തുടങ്ങിയിരുന്നു.
റിയാദ് ഡവലെപ്മെന്റ് അതോറിറ്റിക്ക് കീഴിലാണ് റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇതിനകം 75 ശതമാനം ജോലിയും പൂര്‍ത്തിയായി. ഇതില്‍ മേല്പാലങ്ങളുടെ പണി പൂര്‍ണമായും തീര്‍ന്നു. ഇവയില്‍ ഇനി റെയില്‍ ഘടിപ്പിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. നിലവില്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടക്കുന്നുണ്ട്. ഇത് കൂടുതല്‍ ദൂരത്തിലും മേല്‍പ്പാലങ്ങളിലെ ട്രാക്കുകളിലും വ്യാപിപ്പിക്കും.
ഈ മാസാവസാനത്തോടെ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. നിലവില്‍ മേല്‍പ്പാലങ്ങള്‍ തുരങ്കങ്ങള്‍ എന്നീ ജോലികള്‍ പൂര്‍ത്തിയാട്ടുണ്ട്. ഈ വാര്ഷാവസാവനത്തോടെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കും. മിനുക്കു പണികള്‍ മാത്രമാകും പിന്നെ ബാക്കി. മെട്രോ റൂട്ടുകളിലെ 250 ഇടങ്ങളിലാണ് അന്തിമ ഘട്ട ജോലികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.