Currency

റോമിങ് ടാക്‌സി മേഖലയിലും കുവൈത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു

സ്വന്തം ലേഖകന്‍Friday, April 21, 2017 4:00 pm

9647 വിദേശികളാണ് ടാക്‌സി മേഖലയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടാക്‌സി ഡ്രൈവര്‍മാരുടെ മൊത്തം എണ്ണത്തിന്റെ മുപ്പതു ശതമാനം എങ്കിലും സ്വദേശികള്‍ക്ക് സംവരണം ചെയ്യും.

 കുവൈത്ത് സിറ്റി: റോമിങ് ടാക്‌സി മേഖലയിലും കുവൈത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. വിദേശി ഡ്രൈവര്‍മാരുടെ ടാക്‌സി പെര്‍മിറ്റ് പുതുക്കി നല്‍കുന്നതില്‍ നിയന്ത്രണം വരുത്തിയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ മുപ്പതു ശതമാനം ടാക്‌സി പെര്‍മിറ്റുകള്‍ സ്വദേശികള്‍ക്കു സംവരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

9647 വിദേശികളാണ് ടാക്‌സി മേഖലയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടാക്‌സി ഡ്രൈവര്‍മാരുടെ മൊത്തം എണ്ണത്തിന്റെ മുപ്പതു ശതമാനം എങ്കിലും സ്വദേശികള്‍ക്ക് സംവരണം ചെയ്യും. സംവരണം ഏര്‍പ്പെടുത്തുന്നതിനായി വിദേശികള്‍ക്ക് ടാക്‌സി പെര്‍മിറ്റ് അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വന്തം പേരില്‍ സ്വഭാവ ദ്യൂഷ്യമോ, കുറ്റകൃത്യങ്ങളോ രേഖപ്പടുത്തപ്പെടാത്തവരായിരിക്കുക, സാരമായ അപകടങ്ങള്‍ ഗതാഗത നിയമലംഘനങ്ങള്‍ എന്നിവയുടെ റെക്കോഡ് ഇല്ലാതിരിക്കുക, ഇംഗ്ലീഷ് അറബിക് എന്നീ ഭാഷകള്‍ സംസാരിക്കുന്നവരാകുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് തുടങ്ങി കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഡ്രൈവര്‍മാര്‍ക്ക് ടാക്‌സി പെര്‍മിറ്റു പുതുക്കി നല്‍കുക.

മദ്യം മയക്കു മാരുന്ന് എന്നിവ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും. റോമിങ് ടാക്‌സി മേഖലയില്‍ ജോലി ചെയ്തു വരുന്ന നൂറുകണക്കിന് മലയാളികളെ ബാധിക്കുന്നതാണ് ഈ രംഗത്തു സ്വദേശിവല്‍കരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x