Currency

അബൂദബിയില്‍ അണുനശീകരണ യജ്ഞത്തിന് റോബോട്ടുകളും; വീഡിയോ പങ്കുവെച്ച് പൊലീസ്

സ്വന്തം ലേഖകന്‍Tuesday, April 7, 2020 11:38 am
robot-uae

അബൂദബി: അണുനശീകരണ യജ്ഞത്തിന് റോബോട്ടുകളുടെ സേവനം ഉപയോഗിച്ച് അബൂദബി സിവില്‍ ഡിഫന്‍സ്. റോബോട്ടുകളുടെ സേവനം ഏറെ ഗുണം ചെയ്യുന്നതായി പൊലിസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച വീഡിയോയും അബൂദബി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ മാലിന്യ നിര്‍മാര്‍ജന കമ്പനിയായ തദ്വീറുമായി ചേര്‍ന്നാണ് റോബോട്ട് കൈകാര്യം ചെയ്യുന്നത്.

അണുനാശിനി തളിക്കുന്നതും റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതും റോബോട്ട് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. അണുനശീകരണവേളയില്‍ സിവില്‍ ഡിഫന്‍സ് ടീമിനു പിന്തുണയുമായി പൊലീസ് പെട്രോളിങും അബൂദബിയില്‍ സജീവമാണ്. രാത്രി എട്ട് മുതല്‍ രാവിലെ ആറുവരെ നടക്കുന്ന അണുനശീകരണ സമയത്ത് എല്ലാവരും വീടുകളില്‍ തന്നെ തങ്ങണമെന്നും അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അബൂദബി പൊലീസും സിവില്‍ ഡിഫന്‍സും അറിയിച്ചു.

രാജ്യത്തു നടക്കുന്ന ഊര്‍ജിത അണുനശീകരണ ദൗത്യത്തില്‍ റോബോട്ടുകളുടെ സേവനം മറ്റ് എമിറേറ്റുകളും പ്രയോജനപ്പെടുത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x